കണ്ണൂർ ആർഎസ്എസ് വിഭാഗ് കാര്യകാരി സദസ്യൻ സജീവൻ ആറളത്തിന് വധഭീഷണി. പിന്നിൽ പോപ്പുലർ ഫ്രണ്ട് എന്ന് ആരോപണം. ഭീഷണിയെ തുടർന്ന് ഇദ്ദേഹത്തിന്റെ സുരക്ഷയെ കരുതി ആഭ്യന്തര വകുപ്പ് രണ്ട് ഗൺമാൻമാരെ അനുവദിച്ചു. സജീവൻ ആറളത്തിനു പിന്നാലെ ആർ എസ് എസ് പ്രാന്തീയ വിദ്യാർത്ഥി പ്രമുഖ് വത്സൻ തില്ലങ്കേരിക്കും വധ ഭീഷണി ഉള്ളതായി സൂചനയുണ്ട്.
കണ്ണൂർ ജില്ലയിലെ പ്രമുഖരായ ആർ എസ് എസ് നേതാക്കൾക്ക് നേരെ അപ്രതീക്ഷിതമായ ആക്രമണം അഴിച്ചു വിടാനാണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതിൽ പ്രധാനിയാണ് സജീവൻ ആറളം. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള പോപ്പുലർ ഫ്രണ്ട് അക്രമി സംഘം സജീവനെ ലക്ഷ്യമിടുന്നതായാണ് ഇന്റലിജൻസ് റിപ്പോർട്ട്.
Also Read: നിർണായകമായ വാക്സിൻ പ്രഖ്യാപനം കാത്ത് ഇന്ത്യ ; ഡിസിജിഐ വാര്‍ത്താസമ്മേളനം ഇന്ന്
നേരത്തെ സിപിഎമ്മിൽ നിന്നും സജീവന് വധ ഭീഷണി ഉണ്ടായിരുന്നു. ആർ എസ് എസ് നേതാക്കളെ ആക്രമിച്ചു നാട്ടിൽ കലാപം ഉണ്ടാക്കാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമം എന്നാണ് സൂചന. ആർ എസ് എസ് വിഭാഗ് സഹ കാര്യവാഹ് വി. ശശിധരനാണു ഭീഷണി നേരിടുന്ന മറ്റൊരു നേതാവ്. സിപിഎം കേന്ദ്രങ്ങളിൽ നിന്നുമാണ് വധ ഭീഷണി. കേന്ദ്ര സേനയാണ് ഇദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നത്.
Post Your Comments