COVID 19Latest NewsSaudi ArabiaNews

സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 82 പേർക്ക്

റിയാദ്​: സൗദി അറേബ്യയിൽ പ്രതിദിന കോവിഡ്​ കേസുകൾ 10 മാസത്തിനിടെ ഏറ്റവും കുറഞ്ഞ കണക്കിൽ എത്തിയിരിക്കുന്നു. ഞായറാഴ്​ച പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത് 82 പേർക്ക് മാത്രമാണ്​​.​ കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ഏഴ്​​ പേരാണ്​​ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മരിച്ചിരിക്കുന്നത്​​. 180 രോഗബാധിതർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​ത കോവിഡ്​ കേസുകളുടെ ആകെ എണ്ണം 363061 ഉം രോഗമുക്തരുടെ എണ്ണം 354443 ഉം ആയി. മരണസംഖ്യ 6246 ആയി ഉയർന്നു.

അസുഖ ബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 2372 പേരാണ്​. ഇതിൽ 358 പേർ മാത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത് ​. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്​തികരമാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 97.6 ശതമാനവും മരണനിരക്ക്​ 1.7 ശതമാനവുമായി തുടരുന്നു​.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button