![](/wp-content/uploads/2020/12/marriage.jpg)
ഭൂവനേശ്വർ: ഭിന്നശേഷിക്കാരെ വിവാഹം ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ രംഗത്ത് എത്തിയിരിക്കുന്നു. രണ്ടര ലക്ഷം രൂപ നൽകാനാണ് സർക്കാർ തീരുമാനം. ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി കൊണ്ടുവരുന്നത് .ഭിന്നശേഷിക്കാരും സാധാരണക്കാരും തമ്മിലുള്ള വിവാഹത്തില്‍ 50,000 രൂപ നേരത്തെ തന്നെ നല്കി വരുന്നുണ്ട്. എസ്എസ്ഇപിഡിയാണ് ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്ക് സാധാരണ വിവാഹജീവിതം നയിക്കാനുള്ള അവസരം ഒരുക്കുന്നതിനുമാണ് ഈ പദ്ധതി.
Post Your Comments