KeralaLatest NewsNews

നായർ, ഈഴവ വിഭാഗങ്ങള്‍ക്കിടയിലെ ബിജെപി സ്വാധീനം ആശങ്കാജനകമെന്ന് സിപിഎം

തിരുവനന്തപുരം : ഈഴവ, നായര്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപി സ്വാധീനം വര്‍ധിപ്പിക്കുന്നത് ആശങ്കാജനകമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. എന്നാല്‍ ബിജെപിക്ക് ആശങ്കപ്പെടുത്തുന്ന വളര്‍ച്ച കൈവരിക്കാനായിട്ടില്ല. വെല്‍ഫെയര്‍ പാര്‍ട്ടിക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിക്ക് ഗുണം ചെയ്തെന്നും സിപിഎം സംസ്ഥാന സമിതി വിലയിരുത്തി. രണ്ടു ദിവസമായി തിരുവനന്തപുരം എകെജി സെന്ററില്‍ നടക്കുന്ന യോഗം ഇന്ന് സമാപിക്കും.

സാമുദായിക വോട്ടുകള്‍ സംബന്ധിച്ച കണക്കുകളിലാണ് നായര്‍, ഈഴവ വിഭാഗങ്ങള്‍ക്കിടയിലെ ബിജെപി സ്വാധീനം വര്‍ധിച്ചിട്ടുണ്ടെന്ന കണ്ടെത്തല്‍. നായര്‍ സമുദായാംഗങ്ങള്‍ക്കിടയില്‍ എല്‍ഡിഎഫിന് സ്വീകാര്യത വര്‍ധിപ്പിക്കാനായില്ല. മുന്നോക്ക സംവരണവും ഗുണം ചെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈഴവ സമുദായാംഗങ്ങളും ബിജെപിയും തമ്മിലുള്ള അകല്‍ച്ച കുറയ്ക്കുന്നതിന് ബിഡിജെഎസ് സാന്നിധ്യം സഹായകരമായി. തൊടുപുഴ അടക്കം ഇടുക്കിയിലെ പല പ്രദേശങ്ങളിലേയും വോട്ടിംഗില്‍ ഇത് പ്രതിഫലിച്ചിട്ടുണ്ടെന്നും സംസ്ഥാന സമിതി വിലയിരുത്തി.

വര്‍ക്കല, ആറ്റിങ്ങല്‍, പന്തളം തുടങ്ങി നിരവധി സ്വാധീന മേഖലകളില്‍ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി.പന്തളം നഗരസഭയില്‍ ഇടതു മുന്നണിയിലെ പ്രശ്‌നങ്ങളാണ് തോല്‍വിക്ക് കാരണം. ഇത് ബിജെപിയുടെ മുന്നേറ്റത്തിന് സഹായകരമായി എന്നും യോഗത്തിൽ വിലയിരുത്തി.

എന്നാൽ എല്ലാക്കാലത്തും യുഡിഎഫിനൊപ്പം നിലയുറപ്പിച്ചിരുന്ന ക്രൈസ്തവ വിഭാഗങ്ങള്‍ പൊതുവില്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചു. ജമാഅത്തെ ഇസ്ലാമിക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടും ഇതിന്റെ കാരണങ്ങളിലൊന്നാണെന്നും സംസ്ഥാന സമിതി വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button