![covid-19-vaccine](/wp-content/uploads/2020/06/covid-19-vaccine.jpg)
പൂനെ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീല്‍ഡ് കോവിഡ് വാക്സിന്റെ വിലവിവരങ്ങൾ പുറത്ത് വിട്ടു. വാക്സിന് സര്‍ക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങള്‍ക്ക് 1,000 രൂപയ്ക്കും ലഭ്യമാക്കുമെന്ന് സ്ഥാപന മേധാവി അദാര്‍ പൂനവാല അറിയിച്ചു. അഞ്ച് കോടി ഡോസ് വാക്സിനുകള്‍ക്ക് അധികൃതരുടെ അനുമതി ലഭിച്ചുകഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
Read Also : ന്യൂസ് പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാർഡ് ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്ക്
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന് കൊറോണ വൈറസിനെതിരെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ മരുന്നാണെന്നും അദ്ദേഹം പറഞ്ഞു. വാക്സിന് കയറ്റുമതി സംബന്ധിച്ച് സൗദി അടക്കം ഏതാനും രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ വാക്സിന്റെ കയറ്റുമതി സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും പൂനവാല പറഞ്ഞു.
Post Your Comments