മതനിയമപ്രകാരമുള്ള വാക്സിന്‍ ലഭ്യമല്ലാത്തതിനാല്‍ ജീവന്‍ രക്ഷിക്കുന്നതിനായി ഹറാമായതും ഉപയോഗിക്കാമെന്ന് ജമാ അത്തെ ഇസ്‌ലാമി. പന്നിയിറച്ചിയുടെ കൊഴുപ്പോ ലായനിയോ വാക്സിനിൽ അടങ്ങിയിട്ടുണ്ടെങ്കിൽ അത് സ്വീകരിക്കില്ലെന്ന് ചില മതസംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് വാക്സിനുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ജമാ അത്തെ ഇസ് ലാമി ഹിന്ദ് രംഗത്തെത്തിയത്.
മതനിയമ പ്രകാരം അനുവദനീയമായ ചേരുവകള്‍ അടങ്ങിയ മറ്റേതെങ്കിലും വാക്‌സിന്‍ ലഭ്യമാവാത്ത സാഹചര്യത്തില്‍ മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനായി ഹറാമായ വസ്തു ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് ഇവർ പറയുന്നത്.
Also Read: വസന്തയില്‍ നിന്ന് വാങ്ങിയ വിവാദ ഭൂമി സര്‍ക്കാരിന് കൈമാറുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍
ഇപ്പോള്‍ പുറത്തിറങ്ങിയ വാക്‌സിനുകളില്‍ എന്ത് തരം പദാര്‍ത്ഥങ്ങളാണ് ഉപയോഗിച്ചതെന്നതിനെ പറ്റി കൃത്യമായ വിവരം ലഭ്യമല്ലെന്നും ഇത് ലഭിക്കുമ്പോള്‍ മറ്റു മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും ജമാ അത്തെ ഇസ്‌ലാമി വ്യക്തമാക്കി. പന്നിയുടെ സത്ത് ഉപയോഗിച്ചിരിക്കുന്നതിനാൽ മുസ്ലീങ്ങള്‍ വാക്സിന്‍ സ്വീകരിക്കരുതെന്ന ആവശ്യവുമായി ഇന്ത്യയിലെയും യുഎഇയിലേയും ചില മുസ്ലീം പണ്ഡിതന്മാരാണ് രംഗത്തെത്തിയിരുന്നു.
Post Your Comments