തിരുവനന്തപുരം : രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരില്‍ നാലിലൊന്ന് ശതമാനം രോഗികളും കേരളത്തിലെന്നു റിപ്പോര്‍ട്ട്. ഇതോടെ സാന്ദ്രതാ പഠനത്തിനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ആന്റിബോഡി തിരിച്ചറിയലാണ് പഠനത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
Read Also : “കോവിഡ് വാക്സിന്റെ പരീക്ഷണ വിവരങ്ങൾ പുറത്തു വിടാതെ വിശ്വസിക്കില്ല” : സീതാറാം യെച്ചൂരി
ഓരോ ജില്ലകളില്‍ നിന്നും 350 പേരുടെയെങ്കിലും സാംപിള്‍ ശേഖരിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഇതില്‍ 18 വയസ്സിന് മുകളിലുള്ള 12,100 പേരെയാണ് പരിശോധനക്കു വിധേയമാക്കുക. കോവിഡ് വ്യാപനം പഠിക്കാന്‍ ഐസിഎംആര്‍ ഇടപെട്ട് നടത്തിയ ആന്റിബോഡി പരിശോധനകളില്‍ ആന്റിബോഡി സാന്നിധ്യം വളരെ കുറച്ച് ആളുകളിലാണ് കണ്ടെത്തിയത്.
എന്നാല്‍ നവംബറില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് മുന്‍നിര പ്രവര്‍ത്തകരിലടക്കം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വലിയതോതില്‍ ഉയര്‍ന്നിട്ടുള്ളതായികാണാന്‍ സാധിച്ചു. ഇതോടെയാണ് ആരോഗ്യവകുപ്പ് പഠനം നടത്താന്‍ തീരുമാനിക്കുന്നത്.
Post Your Comments