ചെന്നൈ : ചെന്നൈയിലെ ആഡംബര ഹോട്ടലില്‍ 85 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു . ഡിസംബര്‍ 15 മുതല്‍ കഴിഞ്ഞ ദിവസം വരെ ജീവനക്കാര്‍ ഉള്‍പ്പെടെ 85 ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഹോട്ടല്‍ ഹോട്ട് സ്പോട്ടായി പ്രഖ്യാപിക്കുകയും ചെയ്തു.
Read Also : സംസ്ഥാനത്ത് കോളജുകളും സര്‍വകലാശാലകളും നാളെ തുറക്കും
ഹോട്ടലില്‍നിന്ന് ആകെ 609 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. അതില്‍ 85 പേരും പോസിറ്റീവായി. ഹോട്ടലിലെ എല്ലാ അതിഥികളുടെയും സ്രവ പരിശോധന നടത്താന്‍ ഗ്രേറ്റര്‍ ചെന്നൈ കോര്പറേഷന് നിര്‍ദേശം നല്‍കിയതായി ആരോഗ്യ സെക്രട്ടറി ജെ. രാധാകൃഷ്ണന് പറഞ്ഞു.
Post Your Comments