ന്യൂഡല്‍ഹി: ആദ്യം സൈനികരുടെ ധീരതയെ ചോദ്യം ചെയ്തു, ഇപ്പോള്‍ ഇന്ത്യന്‍ വാക്സിന് അനുമതി നല്‍കിയത് ചോദ്യം ചെയ്യുന്നു . കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി. ഭാരത് ബയോടെക്കിന്റെ കൊവാക്സിന് അനുമതി നല്‍കിയ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ നടപടി ചോദ്യം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തിരിച്ചടിച്ച് ബി.ജെ.പി. അടിയന്തര ഉപയോഗത്തിനായി ഇന്ത്യയില്‍ വികസിപ്പിച്ച വാക്സിന് അനുമതി നല്‍കിയതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസ്വസ്ഥരാണെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. ഇന്ത്യന്‍ സൈനികരുടെ ധീരതയെ ചോദ്യം ചെയ്ത കോണ്‍ഗ്രസ് ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിച്ച വാക്സിന് അനുമതി നല്‍കിയതില്‍ അസന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : വീണയുടേയും മുഹമ്മദ് റിയാസിന്റേയും വിവാഹം, സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
‘ജയറാം,തരൂര്‍, അഖിലേഷ് പറഞ്ഞത് ശരിയാണ്. ആദ്യം അവര്‍ നമ്മുടെ സൈനികരുടെ ധീരതയെ ചോദ്യം ചെയ്തു. ഇപ്പോള്‍ ഇന്ത്യയില്‍ നിര്‍മിച്ച രണ്ട് വാക്സിനുകള്‍ക്ക് ഡി.സി.ജി.ഐ അനുമതി നല്‍കിയതില്‍ അവര്‍ അസന്തുഷ്ടരാണ്. അവര്‍ സ്ഥിരമായി രാഷ്ട്രീയ ആരോപണങ്ങള്‍ക്കുള്ള അന്വേഷണത്തിലാണ്.’ ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
ഇതിന് പിന്നാലെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദയും കോണ്‍ഗ്രസിനെതിരെ രംഗത്ത് വന്നു. രാജ്യത്തിന്റെ നേട്ടങ്ങളെ എതിര്‍ക്കാനും പരിഹസിക്കാനും കോണ്‍ഗ്രസ് വീണ്ടും വന്യമായ സിദ്ധാന്തങ്ങളുമായി വരികയാണെന്ന് നദ്ദ ആരോപിച്ചു. തന്റെ ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Post Your Comments