ഡൽഹി: തദ്ദേശിയമായി ഇന്ത്യയിൽ വികസിപ്പിച്ച കോവിഡ് വാക്സിനുകൾക്ക് അംഗീകാരം ലഭിച്ച പശ്ചാത്തലത്തിൽ രാജ്യത്തിൻ്റെ അഭിമാന നേട്ടത്തിനായി പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പ്രധാനമന്ത്രിക്കും അനുമോദനമറിയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോവിഡ് പ്രതിരോധത്തിൻ്റെ മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരേയും അദ്ദേഹം ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.
Also related: സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം
Visionary leadership can make a huge difference.
Time and again, we have seen a New India eager to innovate & help the humanity during crisis. The approval to Made in India vaccines will prove to be a game changer in boosting PM @NarendraModi’s vision of an Aatmanirbhar Bharat.
— Amit Shah (@AmitShah) January 3, 2021
ഇന്ത്യയെ സംബന്ധിച്ച് ഇത് നിർണ്ണായക നേട്ടമാണ് ഇത്. ഇച്ഛാശക്തിയുള്ള നേതൃത്വത്തിന് വലിയ മാറ്റം കൊണ്ടു വരാൻ സാധിക്കും. പ്രതിസന്ധി ഘട്ടത്തിൽ മാനവികതയ്ക്കായി സഹായഹസ്തം നീട്ടുന്ന ഇന്ത്യയെയാണ് നമ്മൾ കണ്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വയം പര്യാപ്ത ഭാരതം എന്ന ലക്ഷ്യത്തിന് ഊർജ്ജം പകരുന്നതാണ് ഈ അംഗീകാരമെന്നും അഭിനന്ദനമറിയിച്ചു കൊണ്ടുള്ള ട്വീറ്റിൽ അദ്ദേഹം കുറിച്ചു.
Post Your Comments