Latest NewsNewsIndia

കാർഷിക സമരം; കർഷകരുമായിട്ടുള്ള ചർച്ച നാളെ

ന്യൂഡൽഹി : കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകരും കേന്ദ്രസർക്കാരുമായുള്ള ചർച്ച നാളെ നടക്കുന്നതാണ്. മൂന്ന് നിയമങ്ങളും പിൻവലിക്കുക, മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം നടത്തുക എന്നീ ആവശ്യങ്ങളിന്മേലാണ് ചർച്ച നാളെ നടക്കാനൊരുങ്ങുന്നത്. ചർച്ച പരാജയപ്പെട്ടാൽ സമരം ശക്തമാക്കുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്. ഡൽഹി അതിർത്തികളിലെ സമരം 39-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

നിയമം പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട് അറിയിച്ചിരിക്കുന്നത്. താങ്ങുവില നിയമപരമാക്കാനാവില്ലെന്നും കേന്ദ്രം അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം, നിയമം പിൻവലിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കർഷക സംഘടനകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button