കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമത്തിനെതിരെ ഏകകണ്ഠമായി കേരള നിയമസഭ പാസാക്കിയ പ്രമേയം അയയ്ക്കാതെ കേരളം. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നായിരുന്നു മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന ആവശ്യം. പ്രമേയം കേന്ദ്രത്തിനയക്കില്ലെന്ന ഗവര്‍ണ്ണറുടെ നിലപാട് സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണെങ്കില്‍ അത് പരിഹരിക്കുമെന്ന് മന്ത്രി വി. എസ് സുനില്‍ കുമാർ വ്യക്തമാക്കി.
പ്രമേയം അയക്കുന്നതിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് കരുതുന്നില്ല. പ്രമേയം കേന്ദ്രത്തിനയക്കണമെന്ന് സര്‍ക്കാര്‍ ഗവര്‍ണ്ണറോട് ആവശ്യപ്പെടണമെങ്കില്‍ അത് ചെയ്യാമെന്നും മന്ത്രി അറിയിച്ചു. ഇതെല്ലാം ഗവര്‍ണ്ണറുടെ ഉത്തരവാദിത്വത്തില്‍ വരുന്നകാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
Also Read: ജെസ്‌ന മതപഠനകേന്ദ്രത്തിലെന്നും ഗര്‍ഭിണിയാണെന്നും കത്തിപ്പടര്‍ന്ന് വാര്‍ത്ത, പ്രതികരണവുമായി പൊലീസ്
പ്രമേയം കേന്ദ്ര സർക്കാരിന് അയക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണിത്. പ്രമേയം അയക്കാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ല, അതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഞാനും സര്‍ക്കാരിന്റെ ഭാഗമാണ്. ഭരണഘടനാനുസൃതമായ കാര്യങ്ങളാണ് താന്‍ ചെയ്യുന്നതെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ഭിന്നതയില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Post Your Comments