കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറയിൽ നിയത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞ് കയറി അപകടം ഉണ്ടായിരിക്കുന്നു. ഇറച്ചിക്കോഴികളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടിരിക്കുന്നത്. ലോറിയിലുണ്ടായിരുന്ന അഞ്ഞൂറോളം കോഴികൾ അപകടത്തിൽ ചത്തുപോകുകയുണ്ടായി. ലോറി ഡ്രൈവർക്കും സാരമായ പരിക്കുണ്ട്. ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കക്കാടംപൊയിലിലെ കോഴിഫാമിൽ നിന്നും കോഴികളുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട ലോറി രണ്ട് ഓട്ടോറിക്ഷകളിൽ ഇടിച്ച ശേഷമാണ് ഒരു കടയിലേക്ക് പാഞ്ഞുകയറിയത്. പ്രദേശത്തെ വൈദ്യുതി പോസ്റ്റുകളും കേബിൾ വയറുകളും അപകടത്തിൽ തകരുകയുണ്ടായി. പുലർച്ചെ 4.30-ഓടെയാണ് അപകടമുണ്ടായിരിക്കുന്നത് .
Post Your Comments