ഭുവനേശ്വര്‍ : രാജ്യത്തെ പല ഗോത്ര വിഭാഗങ്ങളും ചോണനുറുമ്പ് ചട്ണി ഉപയോഗിക്കാറുണ്ട്. ജലദോഷം, ശ്വസനപ്രശ്‌നം, തളര്‍ച്ച തുടങ്ങിയ രോഗങ്ങളെ ചെറുക്കാനാണ് ഗോത്ര ജനങ്ങള്‍ ചോണനുറുമ്പിനെ ആഹാരമാക്കുന്നത്.
കൊവിഡിനെ പ്രതിരോധിക്കാന്‍ ചോണനുറുമ്പ് ചട്ണി ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ തീരുമാനം അറിയിക്കണമെന്ന് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് (സി.എസ്.ഐ.ആര്‍), ആയുഷ് മന്ത്രാലയ ഡയറക്ടര്‍ ജനറല്‍ എന്നിവരോട് ഒഡീഷ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ചുമ, ജലദോഷം, പനി, ശ്വാസ തടസം, ക്ഷീണം ഇവ മാറ്റാന്‍ ചോണനുറുമ്പ് ചട്ണി നല്ലതാണെന്ന് എന്‍ജിനീയറും ഗവേഷകനുമായ നയാധാര്‍ പാദിയാല്‍ അവകാശപ്പെട്ടിരുന്നു. ഈ ആവശ്യവുമായി ഒരു പൊതു താല്‍പര്യ ഹര്‍ജി ഹൈക്കോടതിയില്‍ അദ്ദേഹം നല്‍കി. രാജ്യത്തെ മിക്ക ആദിവാസി ഗോത്ര വിഭാഗങ്ങളും ചോണനുറുമ്പ് ചട്ണി ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ടാകാം അവര്‍ക്കിടയില്‍ കൊവിഡ് രോഗം ശക്തമല്ലാത്തതെന്നുമാണ് പാദിയാല്‍ ഹര്‍ജിയില്‍ പറയുന്നത്.
ചോണനുറുമ്പ് ചട്ണിയിലെ ഗുണഗണങ്ങളും ഹര്‍ജിയില്‍ പാദിയാല്‍ പറയുന്നുണ്ട്. ഫോര്‍മിക് ആസിഡ്, പ്രോട്ടീന്‍, കാല്‍സ്യം, സിങ്ക്, വൈറ്റമിന്‍ ബി12, അയണ്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും പാദിയാല്‍ വാദിക്കുന്നു. 2020 ജൂണ്‍ മാസത്തിലാണ് നയാധാര്‍ പാദിയാല്‍ ഹര്‍ജി നല്‍കിയത്. ഈ കാര്യത്തില്‍ പഠിച്ച് അഭിപ്രായമറിയിക്കാനാണ് കോടതി ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
Post Your Comments