നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധേയമാവുക പാലാ ആയിരിക്കുമെന്ന് ഉറപ്പ്. പാലായിൽ ജോസ് കെ മാണി എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മാണി സി കാപ്പൻ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമാകുമെന്ന് റിപ്പോർട്ടുകൾ. ചർച്ചകൾക്കൊടുവിൽ മാണി സി കാപ്പാൻ യു.ഡി.എഫിലേക്ക് മാറുകയാണെന്ന സൂചനകളാണ് പുറത്തു വരുന്നത്.
അതേസമയം, എൻ.സി.പി ഇടതുമുന്നണി വിടുകയാണെന്ന വാർത്തയോട് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോട് കൂടി ഇടതുപക്ഷ സ്ഥാനാർത്ഥിയായ ജോസ് കെ മാണി വിജയിച്ചിരുന്നു. ഇതോടെയാണ് പാലായെ ചൊല്ലി ഇടതുപക്ഷത്തിൽ കലഹം പൊട്ടിപ്പുറപ്പെട്ടത്. പാലാ വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പനും പാലാ തന്നെ വേണമെന്ന് ജോസ് കെ മാണിയും വ്യക്തമാക്കിയിരുന്നു.
പാലായെ ചൊല്ലി ഇരുവരും തമ്മിൽ കലഹമാണെന്ന വാർത്തയും പുറത്തുവന്നു. നേരത്തേ കാപ്പനെ യു ഡി എഫിലേക്ക് ക്ഷണിച്ച് കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് രംഗത്തെത്തിയിരുന്നു. എൻസിപി ആയി തന്നെ പാലായിൽ നിന്ന് മാണി സി കാപ്പൻ മത്സരിക്കുമെന്നായിരുന്നു പിജെ ജോസഫ് പറഞ്ഞത്.
Post Your Comments