Latest NewsIndiaNews

ഹിന്ദു ദൈവങ്ങളെയും അമിത് ഷായെയും അപമാനിച്ച് പൊതു പരിപാടി നടത്തിയ ഹാസ്യതാരങ്ങൾ അറസ്റ്റിൽ

ഭോപ്പാൽ : പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയിൽ ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അപമാനിച്ച സംഭവത്തിൽ ഹാസ്യതാരങ്ങൾ അറസ്റ്റിൽ. ഹിന്ദു സംഘടന നൽകിയ പരാതിയിലാണ് മുംബൈ സ്വദേശി മുനാവർ ഫറൂഖ്വി, എഡ്വിൻ ആന്റണി, പ്രഖാർ വ്യാസ്, പ്രിയം വ്യാസ് , നലിൻ യാദവ് എന്നിവർ അറസ്റ്റിലായിരിക്കുന്നത്.

ഇൻഡോറിലെ കഫേയിൽ നടന്ന ഹാസ്യപരിപാടിക്കിടെയാണ് ഇവർ ഹിന്ദു ദേവൻമാരെയും, ദേവതകളെയും ഒപ്പം അമിത് ഷായെയും അപമാനിച്ച് പരാമർശം നടത്തിയത്. സംഭവം അറിഞ്ഞ ഹിന്ദു രക്ഷക് സാൻസ്ത പ്രവർത്തകരാണ് പോലീസിൽ പരാതി നൽകിയത്. പരാതിയ്ക്ക് പിന്നാലെ ഇവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.

പരിപാടിക്കിടെ ഫറൂഖിയും മറ്റ് നാല് പേരും ഹിന്ദു ദൈവങ്ങൾക്കെതിരെ മാന്യമല്ലാത്തതും, അപമാനിക്കുന്ന തരത്തിലുമുള്ള പരാമർശം നടത്തിയതായി പരാതിയിൽ പറയുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295 എ, 298, 269, 188, 34 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button