KeralaLatest NewsNews

കോവിഡിന്റെ മറവിൽ ഐഎഫ്‌എഫ്കെ; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ശശിതരൂര്‍

കോവിഡിന്റെ മറവില്‍ കാലങ്ങളായി തിരുവനന്തപുരത്ത് നടത്തി വരുന്ന ഐ എഫ് എഫ് കെ കേരളത്തിലെ മറ്റ് നഗരങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ട്.

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള നാല് ജില്ലകളിലായി നടത്താനുളള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ തിരുവനന്തപുരം എം പി ശശിതരൂര്‍ രംഗത്ത്. വിശാഖ് ചെറിയാന്‍ എന്ന വ്യക്തിയുടെ പ്രതികരണം പോസ്റ്ര് ചെയ്‌താണ് തരൂര്‍ ഫേസ്‌ബുക്കിലൂടെ തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. കോവിഡിന്റെ മറവില്‍ കാലങ്ങളായി തിരുവനന്തപുരത്ത് നടത്തി വരുന്ന ഐ എഫ് എഫ് കെ കേരളത്തിലെ മറ്റ് നഗരങ്ങളില്‍ നടത്താന്‍ തീരുമാനിച്ചതില്‍ ദുരൂഹതയുണ്ട്. കോവിഡ് വരുന്നതിന് മുന്നേ സര്‍ക്കാര്‍ ഇതിന് പദ്ധതിയിട്ടിരുന്നതിന് തെളിവാണ് 2016ലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫേസ്ബുക്ക് പോസ്റ്റെന്നും വിശാഖ് ചെറിയാന്‍ പറയുന്നു.

Read Also: മുഖ്യമന്ത്രിയുടെ പരിപാടിയിൽ പിൻനിരയിൽ ഏകനായി പി. ജയരാജൻ; പി.ജെ ആർമി പോലും കൂട്ടിനില്ല!

എന്നാൽ ചലച്ചിത്ര അവാര്‍ഡിന്റെ വേദി തിരുവനന്തപുരത്ത് നിന്ന് മാറ്റുന്നത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് അതിനൊപ്പം ചേര്‍ത്തിരിക്കുന്നത്. ശശിതരൂര്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ട്വിറ്ററില്‍ വിശാഖ് ചെറിയാന്‍ ഇക്കാര്യം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നടപടി അപലപനീയമാണെന്ന് തരൂര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം ചലച്ചിത്ര മേളയുടെ മികച്ചൊരു വേദി മാത്രമല്ല തിരുവനന്തപുരം, മറിച്ച്‌ പാരമ്പര്യം, സൗകര്യങ്ങള്‍ എല്ലാത്തിനും ഉപരിയായി അറിവുളള സിനിമ പ്രേമികളുടെ ജനക്കൂട്ടം എന്നിവ എപ്പോഴും വാഗ്ദ്ധാനം ചെയ്യുന്നുവെന്നും ശശി തരൂര്‍ പറയുന്നു. ഐ എഫ് എഫ് കെ മസ്റ്റ് സ്റ്റേ എന്ന ഹാഷ്‌ടാഗോടെയാണ് തരൂരിന്റെ പോസ്റ്റ്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് മേള നാല് ഘട്ടങ്ങളിലായി നടത്തുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും അക്കാദമിയുടെ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button