രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ചികിത്സയിലുള്ളത് കേരളത്തിലാണെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സമ്മതിക്കാതെ ആരോഗ്യമന്ത്രി കെ കെ ഷൈലജ. ജനുവരിയിൽ കേരളത്തിൽ രോഗം എത്തിയില്ലെന്നും ആദ്യമാസങ്ങളിൽ രോഗികൾ പെരുകാതിരിക്കാൻ ശ്രമിച്ചുവെന്നും ക്രമേണയാണ് കേരളത്തിൽ രോഗികൾ വർധിച്ചതെന്നും ആരോഗ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Also Read: സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ആശങ്ക
നിലവിൽ കേരളം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, ഛത്തീസ് ഗഢ് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ കോവിഡ് രോഗികളില്‍ 62 ശതമാനവുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ 8.60 ശതമാനത്തോളം പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇപ്പോള്‍ സംസ്ഥാനത്ത് 65,381 പേരാണ് ചികില്‍സയിലിരിക്കുന്നത്.
അതേസമയം മരണ നിരക്ക് കുറവാണ്. 0.40 ശതമാനം മാത്രമേയുള്ളൂ. 3072 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. രോഗമുക്തി നിരക്ക് 91 ശതമാനമാണ്. കേരളത്തിൽ ഇന്ന് ഡ്രൈ റൺ നടക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട നാല് ജില്ലകളിലാണ് ഡ്രൈ റൺ നടക്കുന്നത്.
Post Your Comments