Latest NewsKeralaNews

കേരളത്തിലെ ജിയോയുടെ നിരോധനം ; പ്രചരിക്കുന്ന സന്ദേശത്തിന്റെ യാഥാര്‍ത്ഥ്യം ഇങ്ങനെ

ഹിന്ദിയിലായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചിരുന്നത്

തിരുവനന്തപുരം : കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കിയതിനു പിന്നാലെ കേരളത്തില്‍ റിലയന്‍സ് ജിയോ നിരോധിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കേരളത്തിനു പുറത്തായിരുന്നു ഈ വ്യാജ വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്. ഹിന്ദിയിലായിരുന്നു വ്യാജ സന്ദേശം പ്രചരിച്ചിരുന്നത്.

‘മോദിയ്ക്കും അംബാനിയ്ക്കും കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ഉചിതമായ മറുപടി!. പുതിയ വര്‍ഷം മുതല്‍, ജിയോയുടെ ഇന്റര്‍നെറ്റ് സേവനം കേരളത്തില്‍ നിര്‍ത്തലാക്കി. സര്‍ക്കാരിന്റെ സ്വന്തം നെറ്റ്‌വര്‍ക്കായ കേരള ഫൈബര്‍ നെറ്റ്, ഫോണ്‍ തുടങ്ങുന്നത് ജിയോയുടെ പകുതി നിരക്കിലാണ്! റെഡ് സല്യൂട്ട്.’ – ഇതായിരുന്നു ഹിന്ദിയില്‍ പ്രചരിച്ച സന്ദേശം.

2021 മുതല്‍ സംസ്ഥാനത്ത് റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചെന്നായിരുന്നു വ്യാജ സന്ദേശത്തിലെ അവകാശവാദം. എന്നാല്‍ ഈ സന്ദേശം വ്യാജമാണെന്നതാണ് യാഥാര്‍ത്ഥ്യം. കേരള സര്‍ക്കാര്‍ ജിയോ നിരോധിക്കുകയോ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്റര്‍നെറ്റ് സേവനം ഇതുവരെ ആരംഭിക്കുകയോ ചെയ്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button