അദ്ദേഹം തന്നെ ഹീറോ, തളര്‍ത്താന്‍ ശ്രമിക്കുന്തോറും വളരുന്നു, ബോബി ചെമ്മണ്ണൂരിനെ പുകഴ്ത്തി ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. ബോബി ചെമ്മണ്ണൂര്‍ മികച്ചൊരു ‘ബിസിനസ് മാന്‍’ ആണെന്നും പുതിയ കാലത്തിന്റെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ അദ്ദേഹത്തിന് കാര്യമായ അറിവുണ്ടെന്നും ജസ്ല പറയുന്നു. നെയ്യാറ്റിന്‍കരയിലെ ഭൂമി തര്‍ക്ക വിഷയത്തില്‍ ബോബി ഇടപെട്ടതിന്റെ പാശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു ജസ്ല. തന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റ് വഴിയാണ് ജസ്ല ഇക്കാര്യം പറഞ്ഞത്. ഒരു എംബിഎ വിദ്യാര്‍ത്ഥിനി എന്ന നിലയില്‍ താന്‍ ബോബിയെ ബഹുമാനിക്കുന്നുവെന്നും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ബ്രാന്റിനെയും താന്‍ ഒരിക്കലും മറക്കില്ലെന്നും ജസ്ല പറഞ്ഞു. പോസ്റ്റില്‍ ബോബി ചെമ്മണ്ണൂരിനെ അവര്‍ ടാഗ് ചെയ്തിട്ടുമുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
‘പലപ്പോഴും പല സുഹൃത്തുക്കളും ബോബി ചെമ്മണ്ണൂരിനെ ട്രോളുന്നതും അപമാനിക്കുന്നത് കേള്‍ക്കുമ്പോളും ഞാനവരോട് പറയും അയാളോളം മികച്ചൊരു ബിസിനസ് മാന്‍ ഇവിടെ ഇല്ലെന്ന്. രണ്ട് വര്‍ഷം കുത്തിയിരുന്ന് ഞാന്‍ പുസ്തകത്തില്‍ പഠിച്ച MBA യുടെ പ്രാക്ടിക്കല്‍ വിഷ്യല്‍ സ്റ്റഡി ആണ് ബോബി ചെമ്മണ്ണൂരിലൂടെ ഞാന്‍ അറിഞ്ഞത്. ഓരോ ബിസിനസുകാരനും തന്റെ ബ്രാന്റ് നെയിം ആളുകളുടെ ഉള്ളിലെത്തിക്കാന്‍ വര്‍ഷങ്ങളുടെ പ്രയത്‌നമെടുക്കുന്നു. അതിന് വേണ്ടിയുള്ള പരസ്യങ്ങളും ചിത്രങ്ങളും സ്‌പോണ്‍സര്‍ഷിപ്പുകളും കോടികള്‍ മുടക്കി ചെയ്യുന്നു. എന്നിട്ട് പോലും പേരറിയുന്ന പലരുടെയും ലോഗോ പോലും നമ്മുടെ മനസ്സിലില്ല. അതാരുടെ ബ്രാന്റ് ആണ്, ഹാര്‍ഡ് വര്‍ക്കാണ് എന്ന് പോലും നമുക്കറിയില്ല.
എന്നാല്‍ ഏറ്റവും മികച്ച എന്നാല്‍ വ്യത്യസ്ഥമായ മാര്‍ക്കറ്റിങ് & പ്രമോഷന്‍ രീതിയിലൂടെ നമ്മുടെ ഹൃദയത്തില്‍ നില്‍ക്കുന്ന ബ്രാന്റ് നെയിം ആണ് bobyയും ചെമ്മണ്ണൂരും. സാധാരണക്കാരന് സ്വപ്നം കാണാന് മാത്രം കഴിയുന്ന പല സൗഭാഗ്യങ്ങളും നല്‍കിയത് ബോബി തന്നെയാണ്. മറഡോണയും ബോബിയുടെ കാര്‍ കളക്ഷനുമടക്കം സാധാരണക്കാരന്റെ സ്‌നേഹമായി. അത് ബ്രാന്റിന്റെ ട്രസ്റ്റും ലോയല്‍റ്റിയും വര്‍ദ്ധിപ്പിച്ചു.
ബോബി ചെമ്മണ്ണൂര്‍ മറ്റു ജ്വല്ലറികളെ പോലെ കൂടുതല്‍ പരസ്യങ്ങള്‍ കൊണ്ട് നമ്മളെ വെറുപ്പിക്കുന്നില്ല. എന്നാല്‍ നമ്മുടെ ഒഴിവു സമയങ്ങള്‍ മനസ്സ് തുറന്ന് ട്രോളുകളിട്ട് തന്ന് ചിരിപ്പിക്കാനും ചിന്തിക്കാനും അവസരങ്ങള്‍ തന്നു. അത് കൊണ്ട് തന്നെ നമ്മള്‍ ബോബിയെയും ബോബിയുടെ ബ്രാന്റിനെയും മറക്കില്ല. കാലം മാറി. ടിവിക്ക് മുന്നിലിരുന്ന് പരസ്യം കണ്ട് നേരം കളയാന്‍ നമ്മള്‍ക്കെവിടെ നേരം. ഇത് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ കാലമാണ്. സോഷ്യല്‍ മീഡിയ തന്നെയാണ് നമ്മുടെ ഇടം. ബോബിയുടെ ദീര്‍ഘവീക്ഷണവും അത് തന്നെയാണ്. അയാളെയെന്നല്ല. ആരെ നിങ്ങള്‍ വിടാതെ പിന്തുടര്‍ന്ന് തെറിവിളിക്കുകയും ട്രോളുകയും ചെയ്യുന്നുവോ. അവര്‍ വളരും.
പണ്ട് കെ കരുണാകരനോട് ഒരു മാദ്ധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചു. നിങ്ങള്‍ വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നല്ലോ എന്ന്. ഈ നെഗറ്റിവിറ്റിയെ എങ്ങനെ കാണുന്നു എന്ന്. അദ്ദേഹം പറഞ്ഞു-Negative ആയാലും പോസിറ്റീവ് ആയാലും പബ്ലിസിറ്റിയല്ലേ. അത് നല്ലതാണ്..രണ്ടും ഒരാളെ വളര്‍ത്തുമെന്ന്. പക്ഷെ ബോബി ചെമ്മണ്ണൂരിനെ തളര്‍ത്താന്‍ പലരും മെനക്കെട്ട് ഇറങ്ങുന്നു. അദ്ദേഹമതിനെ ആസ്വദിക്കുന്നു. കാരണം നിങ്ങള്‍ ഓരോ വീഡിയോയും ട്രോളുകളും ചെയ്യുമ്പോഴും നിങ്ങടെ സമയം നിങ്ങടെ ക്രിയേറ്റിവിറ്റി എല്ലാം ജീവിതത്തില്‍ അയാള്‍ക്ക് വേണ്ടി ചിലവഴിക്കുകയാണ്. അയാള്‍ ചെയ്യുന്ന നല്ല കാര്യങ്ങള്‍ സമൂഹത്തിന് ഉപകാരപ്പെടുകയും അയാളെ വളര്‍ത്തുകയും ചെയ്യുന്നു. തന്റെ കൈയ്യിലുള്ളത് എങ്ങനെ പൈസ ചിലവില്ലാതെ മാര്‍ക്കറ്റ് ചെയ്യാം എന്ന് ബോദ്ധ്യമുള്ള മനുഷ്യന്‍. well, he is using CSR.
ഒന്ന് മാത്രം പറയുന്നു.
Post Your Comments