ന്യൂഡൽഹി : കോവിഡിന് ഒന്നിലധികം വാക്സിനുകൾ ലഭ്യമാകുന്ന ഒരേയൊരു രാജ്യം ഇന്ത്യ മാത്രമായിരിക്കുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കര്‍. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വാക്സിൻ വിതരണത്തിന്റെ ഡ്രൈ റൺ നടക്കുന്ന സാഹചര്യത്തിലായിരുന്നു അദ്ദേഹം ഈക്കാര്യം പറഞ്ഞത്.
അമേരിക്കയിൽ ഫൈസറിനും ബ്രിട്ടണിൽ ഫൈസർ, ആസ്ട്രസെനക വാക്സിനുകൾക്കും അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ മൂന്ന് വാക്സിനുകളുടെ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഒരു വാക്സിൻ നിർമാതാക്കളുടെ അപേക്ഷ കൂടി ലഭിക്കുമെന്നും ഇതോടെ അടിയന്തര ഉപയോഗത്തിന് 4 വാക്സിനുകൾ ലഭ്യമാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ബയോടെക്കും ഐസിഎംആറും ചേർന്ന് വികസിപ്പിക്കുന്ന കോവാക്സിനും ഓക്സഫഡും ആസ്ട്രസെനകയും സെറം ഇൻസ്റ്റിറ്റിയൂട്ടും ചേർന്ന് വികസിപ്പിക്കുന്ന കോവിഷീൽഡും അടക്കം ആറ് വാക്സിനുകൾ ഇന്ത്യയിൽ വികസിപ്പിക്കുന്നുണ്ട്.
Post Your Comments