Latest NewsKeralaNews

പാലായിൽ താൻ യുഡിഎഫ് സ്ഥാനാർത്ഥിയാവും പി സി ജോർജ്

ൻ്റെ മകൻ ഷോണ്‍ ജോര്‍ജ് പൂഞ്ഞാറി ചിലപ്പോൾ മത്സരിക്കും, പക്ഷേ അതിന് ഇപ്പോൾ ഉറപ്പ് പറയാൻ കഴിയില്ല

കൊച്ചി∙ പാലാ നിയോജകമണ്ഡലത്തിൽ നിന്നും വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുെമന്ന സൂചന നൽകി പി.സി.ജോര്‍ജ് എംഎൽഎ. തൻ്റെ മകൻ ഷോണ്‍ ജോര്‍ജ് പൂഞ്ഞാറി ചിലപ്പോൾ മത്സരിക്കും. പക്ഷേ അതിന് ഇപ്പോൾ ഉറപ്പ് പറയാൻ കഴിയില്ല. പാലായിൽ ആര് വിജയിക്കണം എന്ന് ജനപക്ഷ സെക്യുലർ തീരുമാനിക്കും എന്ന് മനോരമ ന്യൂസ് ‘കൗണ്ടര്‍ പോയിന്റി’ൽ പിസി ജോർജ് വ്യക്തമാക്കി.

Also related: ഇന്‍സ്റ്റാഗ്രാമിലും റെക്കോര്‍ഡ് ഇട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

“തനിക്കെന്താണ് പാലായില്‍ മത്സരിച്ചാല്‍. ആ കാര്യം ഗൗരവത്തോടെ ആലോചിക്കുന്നുണ്ട്. ഞാന്‍ കാണിച്ചുതരാം ആര് ജയിക്കുമെന്ന്. പാര്‍ട്ടി അഞ്ചിടത്ത് മത്സരിക്കും. ഷോണ്‍ ജോര്‍ജ് പൂഞ്ഞാറില്‍ വന്നേക്കാം. അതില്‍ ഉറപ്പ് പറയാനാകില്ല. പാലായിൽ എന്ത് നടക്കണമെന്ന് ജനപക്ഷം സെക്കുലർ തീരുമാനിക്കും” പിസി ജോർജ് പറഞ്ഞത്തു

Also related: കോൺഗ്രസ് തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ കൂട്ടത്തല്ല്

ഇതിനെപ്പറ്റി തീരുമാനിക്കാൻ തിരുവനന്തപുരത്ത് ജനുവരി 8 ന് യോഗ ചേരുമെന്ന് പറഞ്ഞ ജോർജ്, താന്‍ യുഡിഎഫ് അനുഭാവിയാണ്. താന്‍ യുഡിഎഫില്‍ വന്നാല്‍ ഏഴ് മണ്ഡലങ്ങളില്‍ യുഡിഎഫ് ജയിക്കുമെന്ന് അവകാശപെട്ടു.

Also related: മുത്തൂറ്റ് ജീവനക്കാര്‍ ജീവനക്കാര്‍ വീണ്ടും സമരത്തിലേക്ക്

ഒന്നിച്ച് നീങ്ങണം എന്നാണ് പല കോൺഗ്രസ് നേതാക്കളും വ്യക്തിപരമായി പറഞ്ഞത്. തിരുവനന്തപുരത്ത് വെച്ച് നേരിൽ കാണാം എന്ന് ഉമ്മൻചാണ്ടിയും പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് ക്ഷണിച്ചാല്‍ യുഡിഎഫില്‍ ചേരാന്‍ തയാറാണെന്നും പി.സി.ജോർജ് കൂടിച്ചേർത്തു.

Also related: ബോബിയുടെ ഭൂമി വാഗ്ദാനം നന്ദിപൂർവ്വം നിരസിച്ച് രാജൻ്റെ മക്കൾ, സർക്കാർ പ്രഖ്യാപിച്ച പണം അക്കൗണ്ടിൽ എത്തിയതായി അറിയില്ല

പി സി ജോർജിൻ്റെ മുന്നണി പ്രവേശം ഉടൻ ഉണ്ടാകും എന്നാണ് ഇത് നൽകുന്ന സൂചനകൾ. പിസി ജോർ യുഡിഎഫിലേക്ക് വരുന്നതിൽ കോൺഗ്രസ് നേതാക്കൾക്കും ഘടകകക്ഷികൾക്കും എതിർപ്പുണ്ടാക്കനിയില്ല. ജോർജിൻ്റെ വരവോടു കൂടി കോട്ടയം ജില്ലയിൽ യു ഡി എഫ് ശക്തിപ്പെടുമെന്നാണ് മുന്നണി വിലയിരുത്തലുകൾ എന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button