
ഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തില്‍ നല്‍കുന്നത് മുപ്പത് കോടി ആളുകളുടെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കാനൊരുങ്ങുന്നു. വാക്‌സിന്‍ വിതരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകാന്‍ ആറ് മുതല്‍ എട്ട് മാസം വരെ ആകും. ഈ ഘട്ടത്തിൽ വരുന്ന ചിലവാണ് കേന്ദ്ര സർക്കാർ വഹിക്കുകയെന്ന് നീതി ആയോഗ് അംഗം വികെ പോള്‍ അറിയിക്കുകയുണ്ടായി. എന്നാൽ അതേസമയം, രാജ്യവ്യാപകമായി കോവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട ഡ്രെെറണ്‍ പുരോഗമിക്കുകയാണ്. വാക്സിൻ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ നടപടക്രമങ്ങളും ഡ്രൈ റണിൽ പരിശോധിക്കുന്നു.
ഒരോ കുത്തിവെപ്പ് കേന്ദ്രത്തിൽ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവർത്തകർക്കാണ് മോക്ക് വാക്സിൻ നൽകാനൊരുങ്ങുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ ദില്ലി ജിറ്റിബി ആശുപത്രിയിൽ നേരിട്ടെത്തി ഡ്രൈ റൺ വിലയിരുത്തുകയുണ്ടായി. ഡിസിജിഐയുടെ അനുമതി കിട്ടിയാലുടൻ സീറം ഇൻസ്റ്റിറ്റ്യൂട്ടുമായി വാക്സിനു വേണ്ടി കേന്ദ്ര സർക്കാർ ബന്ധപ്പെടുമെന്നും. രണ്ടര കോടി പേർക്കുളള വാക്സിന് ഡോസുകളാണ് ആദ്യം വാങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments