തൃശ്ശൂർ: തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡിസംബർ മാസത്തിലെ ഭക്ഷ്യകിറ്റുകൾ കിട്ടിയില്ല എന്ന പരാതിയുമായി 21 ലക്ഷം റേഷൻ കാർഡുടമകൾ. ആകെ കേരളത്തിലുള്ളത് 88,92,868 റേഷൻ കാർഡുകളാണ്. ഇതിൽ മുടക്കം വരുത്താതെ കിറ്റുകൾ വാങ്ങിയിരുന്നത് 84 ലക്ഷം പേരാണ്. ഇവരിൽ ഡിസംബർ മാസം 62,65,000 പേർക്കാണ് ഡിസംബറിൽ കിറ്റുകൾ കിട്ടിയിരിക്കുന്നത്. ഇനി കിട്ടാൻ ബാക്കിയുള്ളത് 21,35,000 പേർക്ക്.
Also related: ഇങ്ങനെയാണെങ്കില്‍ ഇനി മുതല്‍ ജനങ്ങള്‍ക്ക് കറണ്ടും വെള്ളവുമില്ല
കിറ്റ് കിട്ടാനുള്ളതിൽ ഏറിയ പങ്കും കൊല്ലം, തൃശ്ശുർ ,കാസർഗോഡ് ജില്ലകളിലെ കാർഡുടമകളാണ്. ആട്ട, വെളിച്ചെണ്ണ എന്നിവയുടെ ലഭ്യതക്കുറവ് കാരണമാണ് കിറ്റ് വിതരണത്തിൽ തടസം സൃഷ്ടിക്കുനത് എന്നാണ് സപ്ലെ കോ അധികൃതരുടെ വാദം. എന്നാൽ തങ്ങൾക്ക് ആവശ്യമായ കിറ്റുകൾ ലഭിക്കുന്നില്ലെന്നും, ലഭിക്കാനുള്ള കിറ്റുകളുടെ കണക്കുകൾ സിവിൽ സപ്ലൈസ് വിഭാഗം കാണിക്കുന്നതായും റേഷൻ കടയുടമകളും പരാതിപ്പെടുന്നുണ്ട്. ഇത് കാർഡുടമകളുമായി തർക്കത്തിന് കാരണമാകുന്നു എന്നും കടയുടമകൾ പറയുന്നു.
Also related: ‘പ്രയാസകരമായ സമയത്തെ സഹകരണത്തിന് നന്ദി’; രാജ്യത്തിന് നന്ദി പറഞ്ഞ് കിം ജോങ് ഉന്‍
80,22,613 കിറ്റുകൾ നവംബർ വിതരണം ചെയ്തതായി സപ്ലൈകോ അധികൃതർ പറയുന്നുണ്ടെങ്കിലു പലർക്കും ഇനിയും കിറ്റുകൾ കിട്ടാനുണ്ട്. ഭക്ഷ്യ കിറ്റുകളുടെ വിതരണം സംബന്ധിച്ച് പരാതികൾ ഉയരുന്നതിനിടയിൽ ഡിസംബറിലെ കിറ്റ് വിതരണം ജനുവരി 9 വരെ നീട്ടിയിട്ടുണ്ട്.
Post Your Comments