KeralaLatest NewsNews

യുവാവിനെ കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ തെളിവെടുപ്പ് നടത്തി

മലപ്പുറം: പന്താവൂരിൽ യുവാവിനെ ആറ് മാസം മുമ്പ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളുടെ തെളിവെടുപ്പ് നടക്കുന്നു. ഇരുപത്തിയഞ്ചുകാരനായ ഇർഷാദിന്റെ മൃതദേഹം തള്ളിയ നടുവട്ടത്തെ കിണറ്റിലാണ് പരിശോധന നടത്തുന്നത് ഇപ്പോൾ. പഞ്ചലോഹ വിഗ്രഹം നൽകാമെന്ന് പറഞ്ഞ് പണം കൈക്കലാക്കിയ ശേഷമാണ് വട്ടംകുളം സ്വദേശികളായ സുഭാഷും, എബിനും ഇർഷാദിനെ കൊലപ്പെടുത്തിയത്. ഇരുവരും കൊല്ലപ്പെട്ട ഇർഷാദിന്റെ സുഹൃത്തുക്കളായിരുന്നു.

2020 ജൂൺ 11 നാണ് പന്താവൂർ കാളാച്ചാൽ സ്വദേശി ഇർഷാദിനെ കാണാതാകുന്നത്. രാത്രി എട്ട് മണിയോടെ ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ഇർഷാദിനെ കുറിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും വിവരം ലഭിക്കാതായതോടെ പിതാവ് ചങ്ങരംകുളം പൊലീസിന് പരാതി നൽകുകയായിരുന്നു ഉണ്ടായത്. വട്ടംകുളം സ്വദേശികളായ എബിൻ, അധികാരിപ്പടി ഹൗസിൽ സുഭാഷ് എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് പിടികൂടിയത്. ഇർഷാദിന്റെ മൃതദേഹം പ്രദേശത്തെ കിണറ്റിൽ തള്ളിയതായാണ് സൂചന ലഭിച്ചത്. പ്രതികളും മരിച്ച ഇർഷാദും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന ഉള്ളത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button