പാലക്കാട് : കേരളാ പോലീസിന്റെ ഓപ്പറേഷൻ പി-ഹണ്ടിൽ കുടുങ്ങി പതിമൂന്നുകാരൻ.
ഓൺലൈൻ ക്ലാസിന് ഉപയോഗിക്കുന്ന അച്ഛന്റെ ഫോണിൽ നിന്നാണ് അശ്ലീല വെബ്‌സൈറ്റുകൾ കുട്ടി സന്ദർശിച്ചത്.
അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിക്കുകയും മണിക്കൂറുകളോളം വീഡിയോ കാണുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്തതോടെയാണ് പോലീസ് കൊല്ലങ്കോട് നെന്മാറ സ്വദേശിയായ വിദ്യാർത്ഥിയെ പോലീസ് നിരീക്ഷിക്കാൻ തുടങ്ങിയത്. തുടർന്ന് സൈബർ പോലീസ് വിദഗ്ധരാണ് ഐപി അഡ്രസ്സ് ഉപയോഗിച്ച് പതിമൂന്നുകാരനെ കണ്ടെത്തിയത്. ഡൗൺലോഡ് ചെയ്ത് കണ്ടശേഷം കുട്ടി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു. ഫോൺ തെളിവ് ശേഖരണത്തിനായി പോലീസ് പിടിച്ചെടുത്തു.
കുട്ടികൾക്കെതിരെ ലൈംഗിക അതിക്രമങ്ങളും അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും തടയാനാണ് എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഓപ്പറേഷൻ പി-ഹണ്ട് നടപ്പിലാക്കിയത്. രണ്ടു വർഷമായി തുടരുന്ന റെയ്ഡുകളിൽ 527 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 430 പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
Post Your Comments