1992 മാർച്ച് 27നാണ് സിസ്റ്റർ അഭയ കൊല്ലപ്പെടുന്നത്. മാറിമറിഞ്ഞ ആന്വേഷണങ്ങൾക്കൊടുവിൽ 16 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ പ്രതികൾ അറസ്റ്റ് ചെയ്യപ്പെടുന്നത്. കേസുമായി മുന്നോട്ട് പോയ ജോമോൻ പുത്തൻപുരയ്ക്കലിനും അഭയയുടെ മാതാപിതാക്കൾക്കും നേരിടേണ്ടി വന്നത് മോശം അനുഭവങ്ങൾ മാത്രമാണ്.
നീച രഹസ്യം ആരുമറിയാതിരിക്കാനാണ് പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും അഭയയെ ദാരുണമായി കൊലപ്പെടുത്തിയത്. എന്നാൽ, അതിനുശേഷം ഓരോ ദിവസം ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു അഭയയുടെ മാതാപിതാക്കളെ. കൊല്ലപ്പെടുമ്പോൾ അഭയ ബി സി എം വിദ്യാർത്ഥിനിയായിരുന്നു.
ലീലാമ്മയ്ക്കും തോമസിനും അവൾ അഭയ ആയിരുന്നില്ല. ബീന ആയിരുന്നു. തിരുവസ്ത്രം അണിയുന്നതിനു മുൻപ് അഭയയെ ബീനയെന്നായിരുന്നു വിളിച്ചിരുന്നത്. ബീന ആത്മഹത്യ ചെയ്യില്ലെന്നും അവർ കൊന്നതണെന്നും പലതവണ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരിക്കുന്നത് വരെ അവർ മകൾക്ക് നീതി കിട്ടാൻ പ്രാർത്ഥിച്ചിരുന്നു. കേസുമായി മുന്നോട്ട് പോവുകയും ചെയ്തു.
Also Read: ഇങ്ങനെയാണെങ്കില്‍ ഇനി മുതല്‍ ജനങ്ങള്‍ക്ക് കറണ്ടും വെള്ളവുമില്ല
ഇതോടെ, കേസ് പിൻവലിക്കണമെന്ന് ആവശ്യപെട്ട് നിരവധിയാളുകളാണ് ഇവരെ കാണാനെത്തിയത്. സഭയുടെ കണ്ണിലെ കരടായി അഭയയുടെ മാതാപിതാക്കൾ മാറി. അഭയ്ക്ക് വിഭ്രാന്തി ഉണ്ടെന്ന് വരുത്തി തീർക്കാൻ ഇക്കൂട്ടർ കരുവാക്കിയത് ലീലാമ്മയെ ആയിരുന്നു. ലീലാമ്മയുടെ മാനസികവിഭ്രാന്തി മകൾക്കും ഉണ്ടെന്നും ഇത് പാരമ്പര്യമാണെന്നും വരെ പറഞ്ഞു. ഒടുവിൽ അഭയയുടെ സ്വഭാവം മോശമാണെന്നും ദുർനടപ്പുകാരിയാണെന്നും പലരും പ്രചരിച്ചു. ഇതിനെല്ലാം പിന്നിൽ സഭയാണെന്ന് തന്നെ വേണം വിശ്വസിക്കാൻ. മരിക്കുന്നത് വരെ അഭയയെ ഓർത്ത് വിഷമിച്ചിട്ടേയുള്ളു ഈ മാതാപിതാക്കൾ.
Post Your Comments