ന്യൂയോർക്ക്: ആഗോളതലത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി മുപ്പത്തിയേഴ് ലക്ഷം കടന്നിരിക്കുന്നു. 18,24,314പേർ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം കടന്നിരിക്കുകയാണ്.
അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരമായി തുടരുന്നത്. യു എസിൽ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാൽപ്പത്തി രണ്ട് ലക്ഷം കടന്നിരിക്കുകയാണ്. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. 3,53,813 പേർ കോവിഡ് ബാധിച്ചു മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം കടന്നു.
കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ് ഉള്ളത്. രാജ്യത്ത് 1,02,86,329 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 2,55,525 പേരാണ് ചികിത്സയിലുളളത്. 1,49,018 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയെട്ട് ലക്ഷം കടന്നു.രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുളള ബ്രസീലിൽ എഴുപത്തിയാറ് ലക്ഷത്തിലധികം പേർക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 1,94,976 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയേഴ് ലക്ഷം കടന്നു.
Post Your Comments