റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വൈറസ് രോഗ ബാധിതരില്‍ 171 പേര്‍ കൂടി രോഗമുക്തരായിരിക്കുന്നു. 140 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളില്‍ ഒമ്പത് പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസ് കേസുകളുടെ ആകെ എണ്ണം 3,62,741 ഉം രോഗമുക്തരുടെ എണ്ണം 3,53,853 ഉം ആയിരിക്കുന്നു . മരണസംഖ്യ 6223 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2665 പേരാണ്. ഇതില്‍ 368 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് കഴിയുന്നത്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുകയാണ്.
Post Your Comments