കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍കറെ നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് നിവേദനം നല്കി തൃണമൂല്‍ എം.പിമാര്‍. ഭരണഘടന സംരക്ഷിക്കുന്നതിലും അതനുസരിച്ച് പ്രവര്‍ത്തിക്കുന്നതിലും ഗവര്‍ണര്‍ പരാജയപ്പെട്ടുവെന്നും സുപ്രീംകോടതി ഉത്തരവ് പലതവണ ലംഘിക്കപ്പെട്ടുവെന്നും എം.പിമാര്‍ നിവേദനത്തില്‍ ആരോപിച്ചു.
സുകേന്ദു ശേഖര്‍ റേയ്ക്ക് പുറമേ എം.പിമാരായ സുദീപ് ബന്ദോപാദ്ധ്യായ, ഡെറിക് ഒബ്രിയാന്‍, കല്യാണ്‍ ബാനര്‍ജി, കക്കോളി ഘോഷ് ദസ്തിദര്‍ തുടങ്ങിയവരും നിവേദനത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ബംഗാള്‍ സര്‍ക്കാരും ഗവര്‍ണറുമായി മാസങ്ങളായി തുടരുന്ന ഭിന്നതയ്ക്കിടെയാണിത്. ബംഗാള്‍ മുന്‍ മന്ത്രിയും മമത ബാനര്‍ജിയുടെ വിശ്വസ്തനുമായിരുന്ന സുവേന്ദു അധികാരി കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.
read also: കര്‍ണാടകയിൽ ബിജെപിയ്ക്ക് തേരോട്ടം; അടിപതറി കോൺഗ്രസ്
ആദ്യം മന്ത്രിസ്ഥാനം രാജിവച്ച അധികാരി പിന്നീട് പാര്‍ട്ടി വിടുകയും ബി.ജെ.പിയില്‍ ചേരുകയുമായിരുന്നു. അമിത്ഷായുടെ ബംഗാള്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെയായിരുന്നു അധികാരിയുടെ പാര്‍ട്ടിമാറ്റം. ഇദ്ദേഹം കഴിഞ്ഞയാഴ്ച ഗവര്‍ണര്‍ ജഗ്‌ദീപ് ധന്‍കറുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടർന്നാണ് തൃണമൂൽ നേതാക്കൾ പരാതി നൽകിയത്.
Post Your Comments