ബ്രിട്ടനിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ചൈനയിലും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ചൈനീസ് ആരോഗ്യ വകുപ്പാണ് ഇക്കാര്യം അറിയിക്കുകയുണ്ടായത്. ഡിസംബർ 14ന് ബ്രിട്ടനിൽ നിന്ന് എത്തിയ ഷാങ്ഹായ് സ്വദേശിയായ 23 കാരിയാണ് ചൈനയിലെ ആദ്യത്തെ രോഗി എന്ന് ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ബുധനാഴ്ച പ്രസിദ്ധീകരിച്ച ഗവേഷണ കുറിപ്പിൽ പറയുകയുണ്ടായി. ആദ്യം കണ്ടെത്തിയ കൊറോണ വൈറസിനേക്കാള്‍ വേഗത്തില്‍ പടരാന്‍ സാധ്യതയുള്ള പുതിയ വൈറസ് ബ്രിട്ടനില്‍ കണ്ടെത്തിയതോടെ ചൈനയടക്കം 50 ലധികം രാജ്യങ്ങൾ ബ്രിട്ടനുമായി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ബ്രിട്ടനില്‍ ഇതിനോടകം 3,000 ല്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യൂറോപ്പിലും മാറ്റ് നിരവധി രാജ്യങ്ങളില്‍ ജനിതകമാറ്റം വന്ന കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.
ബ്രിട്ടന് പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്‍റെ പുതിയ വകഭേദം കണ്ടെത്തുകയുണ്ടായി. ഇന്ത്യയിൽ 25 പേരിലാണ് പുതിയ വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തത്.
Post Your Comments