COVID 19KeralaLatest NewsNews

നിലയ്ക്കലിൽ അയ്യപ്പൻമാരുടെ പ്രതിഷേധം ശക്തമാവുന്നു

48 മണിക്കൂറിന് ശേഷമുള്ള കൊറോണ- ആർടിപിസിആർ പരിശോധനാ ഫലത്തിനുള്ള സൗകര്യം നിലയ്ക്കലിൽ ദേവസ്വം ബോർഡോ സർക്കാരോ ഒരുക്കിയിട്ടില്ല എന്നതാണ് പരാതി, ഇതിനായി പത്തനം തിട്ടവരെ പോകേണ്ട അവസ്ഥയാണ് നിലവിലെന്ന് അയ്യപ്പഭക്തൻമാർ പറയുന്നു.

പത്തനംതിട്ട: കൊറോണ പരിശോധനാ സൗകര്യം ഇല്ലാത്തതിനതിരെ നിലയ്ക്കലിൽ പ്രതിഷേധം ശക്തമാകുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള അയ്യപ്പ ഭക്ത മാർ ആരംഭിച്ച പ്രതിഷേധത്തെ പിന്തുണച്ച് കുടുതൽ ഭക്തൻമാർ എത്തുന്നതായിട്ടാണ് ലഭിക്കുന്ന സൂചനകൾ. നിലയ്ക്കലിൽ ഉണ്ടായിരുന്ന കോവിഡ് പരിശോധന നേരത്തെ നിർത്തലാക്കിയിരുന്നു.

48 മണിക്കൂറിന് ശേഷമുള്ള കൊറോണ- ആർടിപിസിആർ പരിശോധനാ ഫലത്തിനുള്ള സൗകര്യം നിലയ്ക്കലിൽ ദേവസ്വം ബോർഡോ സർക്കാരോ ഒരുക്കിയിട്ടില്ല എന്നതാണ് പരാതി. ഇതിനായി പത്തനം തിട്ടവരെ പോകേണ്ട അവസ്ഥയാണ് നിലവിലെന്ന് അയ്യപ്പഭക്തൻമാർ പറയുന്നു.

ഇന്ന് രാവിലെ ആണ് തമിഴ്‌നാട്ടിൽ നിന്നുള്ള 50 ൽ അധികം അയ്യപ്പ ഭക്തർ ശബരിമല ദർശനത്തിന് നിലയ്ക്കലിൽ എത്തിയത്. ഇവരുടെ കൈവശം ആർടിപിസിആർ പരിശോധനാ ഫലം ഉണ്ടെങ്കിലും 48 മണിക്കൂറിന് മുമ്പുള്ളതാണ്. ശബരിമലയിലെ ഉപ ശാന്തിമാരടക്കം കോവിഡ് ബാധിതരായ സാഹചര്യത്തിൽ പുതിയ പരിശോധനാ ഫലം ഇല്ലാതെ കടത്തിവിടാനാകില്ലെന്ന് അധികൃതർ പറഞ്ഞതോടെയാണ് പ്രതിഷേധത്തിൻ്റെ തുടക്കം. കുത്തിയിരുന്ന് മുദ്രാവാവാക്യം വിളിച്ചുള്ള പ്രതിഷേധത്തിന് കൂടുതൽ ഭക്തൻമാരുടെ പിന്തുണയും ലഭിക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button