ന്യൂഡൽഹി: വീഡിയോ കോൺഫറൻസിലൂടെ 34 -ാമത് പ്രഗതി യോഗം സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.യോഗത്തിൽ പത്ത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടക്കുന്ന ഒരു ലക്ഷം കോടിയുടെ വികസന പ്രവർത്തനങ്ങൾ അദ്ദേഹം അവലോകനം ചെയ്തു.
Read Also : ആമസോൺ വെയർ ഹൗസിൽ തീപിടുത്തം
കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളും പരിപാടികളുമെല്ലാം യോഗത്തിൽ പ്രധാനമന്ത്രി വിലയിരുത്തി. റെയിൽവേ മന്ത്രാലയം, ദേശീയ ഗതാഗത മന്ത്രാലയം എന്നിവയുടെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ജമ്മു കശ്മീർ, മദ്ധ്യപ്രദേശ്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, ഗുജറാത്ത്, ദാദ്ര നഗർ ഹവേലി എന്നവിടങ്ങളിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുന്നത്.
കേന്ദ്ര പദ്ധതികളായ ആയുഷ്മാൻ ഭാരത്, ജൽ ജീവൻ മിഷൻ തുടങ്ങിയ പദ്ധതികളെ കുറിച്ചും യോഗത്തിൽ അവലോകനം ചെയ്തു. ഉപഭോക്തൃകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട പരാതികളും പ്രധാനമന്ത്രി ചർച്ച ചെയ്തു. പരാതികൾ സമഗ്രമായി പരിഹരിക്കാനും നടപടികൾ വേഗത്തിലാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
Post Your Comments