Latest NewsIndiaNews

ആമസോൺ വെയർ ഹൗസിൽ തീപിടുത്തം

ലക്‌നൗ: ആമസോൺ വെയർ ഹൗസിൽ തീപിടുത്തം. ഉത്തർപ്രദേശിലുള്ള നോയിഡയിലെ വെയർ ഹൗസിലാണ് തീപിടുത്തം ഉണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം.

Read Also : ഉറങ്ങും മുമ്പ് ഈ മന്ത്രം ജപിച്ചാല്‍

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ 1.30 ഓടെയാണ് തീപിടുത്തം ഉണ്ടായത്. നാലരയോടെ തീ നിയന്ത്രണ വിധേയമായെന്ന് അധികൃതർ അറിയിച്ചു. നോയിഡയിൽ മറ്റൊരിടത്തും ഇന്ന് സമാനമായ രീതിയിൽ തീപിടുത്തം ഉണ്ടായിരുന്നു. സെക്ടർ 7 മേഖലയിൽ ഉണ്ടായ തീപിടുത്തത്തിലും ആളപായം ഉണ്ടായിട്ടില്ല. തീപിടുത്തത്തിന്റെ കാരണമെന്താണെന്ന് കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button