KeralaLatest NewsNews

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ എസ് എഫ് ഐ ആഘോഷം എന്ന പേരിൽ തീക്കളി ;മൗനി ബാബയായി പിണറായി

വാർത്താ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കോവിഡ് ജാഗ്രയെപ്പറ്റി നിരന്തരം വാചാലനാകുന്ന മുഖ്യമന്ത്രിയാകട്ടെ ഈ നഗ്നമായ ലംഘനത്തെപ്പറ്റി ഒരക്ഷരം പോലും ഉരിയാടിയില്ല

തിരുവനന്തപുരം: നവവത്സര ആഘോഷങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് തലസ്ഥാനത്ത് എസ്എഫ്ഐയുടെ സുവര്‍ണ ജൂബിലി ആഘോഷം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനം നടന്നത്.

പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ അടുക്കിയിട്ട കസേരകളും നിറ‍ഞ്ഞ് വിദ്യാര്‍ഥികളെത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍. വേദിയില്‍ ഇരുപതോളം പേര്‍. സദസിലാകട്ടെ അടുക്കിയിട്ട കസേരകളില്‍ വിദ്യാര്‍ത്ഥികള്‍. എസ്എഫ്ഐയുടെ പിറന്നാൾ ആഘോഷത്തിന് സംസ്ഥാന സർക്കാർ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഏർപ്പെടുത്തില്ല പൊതുജനങ്ങള്‍ക്കുള്ള ഒരു ചട്ടങ്ങളും നിയമങ്ങളും ബാധകമായില്ല. സംസ്ഥാന മുഖ്യമന്ത്രി തന്നെ ചട്ടം ലംഘിക്കാൻ കൂട്ടുനിന്നു.

വാർത്താ മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും കോവിഡ് ജാഗ്രയെപ്പറ്റി നിരന്തരം വാചാലനാകുന്ന  മുഖ്യമന്ത്രിയാകട്ടെ ഈ നഗ്നമായ ലംഘനത്തെപ്പറ്റി ഒരക്ഷരം പോലും ഉരിയാടിയില്ല. മുമ്പ് പ്രതിപക്ഷ സമരങ്ങളടക്കം കോവിഡ് വ്യാപനത്തിന് കാരണമാകുന്നു എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button