ഇരയിമ്മൻ തമ്പി എഴുതി ഈണം നൽകിയ ‘ഓമന തിങ്കൾ കിടാവോ നല്ല’ എന്നു തുടങ്ങുന്ന താരാട്ടുപാട്ടിന് ഒരു പുത്തന്‍ ശ്രവ്യ-ദൃശ്യാവിഷ്കാരം നൽകി ഈസ്റ്റ് കോസ്റ്റ്. മൃദുല വാര്യരുടെ ആലാപനത്തില്‍ ഏറെ ഹൃദയഹാരിയാണ് ഈ ഗാനം. നയനയും നന്ദനയുമാണ് ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത്. മനസ്സിന് കുളിര്‍മയേകുന്ന മനോഹരമായ ദൃശ്യാവിഷ്കാരവും സംഗീതവും കൊണ്ട് ‘ഓമന തിങ്കൾ കിടാവോ നല്ല’ എന്ന് തുടങ്ങുന്ന ഗാനം ശ്രദ്ധേയാകുന്നു.
മലയാള സംഗീത ലോകത്ത് തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച ഗാന രചയിതാവ് സന്തോഷ് വർമ്മ ഈണം നല്‍കിയ ഗാനം സംവിധാനം ചെയ്തിരിക്കുന്നത് ഈസ്റ്റ് കോസ്റ്റ് വിജയൻ ആണ്. ഈസ്റ്റ് കോസ്റ്റ് ഓഡിയോ എന്റര്‍ടൈന്‍മെന്‍്‌സ് ആണ് ആല്‍ബം പുറത്തിറക്കിയത്. രഞ്ജു ആർ അമ്പാടിയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
Also Read: പ്രതിഫലം കുത്തനെ ഉയർത്തി ബോളിവുഡ് താരം
ഈ ഗാനത്തിനു പിന്നിൽ ഒരു കഥയുണ്ട്. റാണി ഗൗരി ലക്ഷ്മി ഭായിയുടെ ആവശ്യപ്രകാരം കുട്ടിയായിരുന്ന സ്വാതിതിരുനാളിന് ഉറക്കാനായിട്ടാണ് ‘ഓമന തിങ്കൾ കിടാവോ നല്ല’ എന്ന് തുടങ്ങുന്ന ഗാനം ഇരയിമ്മൻ തമ്പി എഴുതി ഈണം നൽകിയത്. കുറിഞ്ഞി രാഗത്തിൽ രചിച്ച ഗാനം പിന്നീട് ആദി തലയിത്തിലേക്ക് ഒരുക്കുകയാണ് ചെയ്തത്. നവരോജ് അല്ലെങ്കിൽ നിലാംബരി എന്നീ രാഗങ്ങളിലാണ് ഇവ മിക്കപ്പോഴും അവതരിപ്പിക്കുന്നത്.
Post Your Comments