പത്തനംതിട്ട : കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നടുറോഡിൽ ഡിവൈഎഫ്‌ഐ നേതാക്കളുടെ ആഹ്ലാദ പ്രകടനം. പത്തനംതിട്ട നഗരസഭയിൽ സിപിഎം അധികാരത്തിലേറിയതിന്റെ ഭാഗമായിട്ടായിരുന്നു പ്രകടനം. റോഡിൽ ഡിജെ മ്യൂസിക് ഉൾപ്പെടെ ഒരുക്കിയായിരുന്നു ഡിവൈഎഫ്‌ഐ പ്രവർത്തകർ വിജയം ആഘോഷമാക്കിയത്.
Read Also : ഒരു ലക്ഷം കോടി രൂപയുടെ വികസന പദ്ധതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. നടു റോഡിൽ ഡിജെ മ്യൂസിക്കിനൊപ്പം കൊടികളും കയ്യിലേന്തിയായിരുന്നു ആഹ്ലാദ പ്രകടനം. പരിപാടിക്കിടെ പ്രവർത്തകർ പടക്കവും പൊട്ടിച്ചു. പ്രവർത്തകർ തടിച്ചു കൂടിയതിനെ തുടർന്ന് മണിക്കൂറുകളോളമാണ് അടൂർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടത്.പോലീസ് നടപടിയെടുക്കാതെ മാറി നിന്നതായി ആക്ഷേപമുണ്ട്.
Post Your Comments