
തിരുവനന്തപുരം: ന്യൂ ഇയർ വിപണി ലക്ഷ്യമിട്ട് കച്ചവടത്തിനായി കരുതി വെച്ചിരുന്ന 100 കിലോയോളം പഴകിയ മാംസംപിടികൂടിയിരിക്കുന്നു. തിരുവനന്തപുരം കിഴക്കേകോട്ടയിലെ മാംസ മാർക്കറ്റിൽ നിന്നാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം അധികൃതർ പഴകിയ മാംസം കണ്ടെത്തിയിരിക്കുന്നത്. പശു, പോത്ത്, പോർക്ക്, കോഴി എന്നിവയുടെ അഴുകി തുടങ്ങിയ മാംസമാണ് കണ്ടെത്തിയിരിക്കുന്നത്. കോർപ്പറേഷൻ വെറ്റിനറി ഡോക്ടർ വീണ അനിരുദ്ധൻ നേത്യത്വത്തിൽ ഇന്ന് പുലർച്ചെയാണ് മാർക്കറ്റിൽ റെയ്ഡ് നടത്തിയത്.
Post Your Comments