Latest NewsIndia

ജിയോ ടവറുകൾക്കെതിരെയുള്ള മനഃപൂർവ്വമായ ആക്രമണം: അമരീന്ദർ സിങ്ങിന് റിലയൻസിന്റെ കത്ത്

ടവറുകള്‍ കേടാക്കുന്നതിന് എതിരെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു .

മുംബൈ: പഞ്ചാബിലെ ജിയോ മൊബൈല്‍ ടവറുകള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ റിലയൻസ് പഞ്ചാബ് മുഖ്യമന്ത്രിക്ക് കത്തെഴുതി . റിലയന്‍സ് ജിയോയുടെ ആയിരത്തിയഞ്ഞൂറിലേറെ ടവറുകളാണ് മനഃപൂർവ്വമായ ആക്രമണത്തിൽ നശിച്ചത്. ഇതുമൂലം സംസ്ഥാനത്തുടനീളം ജിയോയുടെ സേവനങ്ങള്‍ ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്. ടവറുകള്‍ കേടാക്കുന്നതിന് എതിരെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രംഗത്തെത്തിയിരുന്നു .

ദില്ലി അതിര്‍ത്തിയിലെ കേന്ദ്രം നടപ്പിലാക്കിയ കാര്‍ഷിക ബില്ലിനെതിരായ കര്‍ഷക പ്രക്ഷോഭം നടക്കുന്ന വേളയിൽ തന്നെ ഈ പേര് പറഞ്ഞാണ് മൊബൈൽ ടവറുകൾക്ക് നേരെ ആക്രമണം നടത്തുന്നത്. ആയിരത്തോളം ടവറുകൾ തകർക്കപ്പെട്ടെന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഉണ്ട്.

read also: ആറിടങ്ങളിൽ ജയിച്ച പഞ്ചായത്ത് പ്രസിഡന്‍റുമാർ മിനിട്ടുകൾക്കുള്ളിൽ രാജിവെച്ചു: കാരണം

അതേ സമയം ജിയോ ടവറുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ടവറിന് കേടുപാടുണ്ടാക്കുക തുടങ്ങിയ വിവിധകേസുകള്‍ പഞ്ചാബിന്‍റെ പലഭാഗത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ജലന്ധറില്‍ ജിയോ ഫൈബര്‍ കേബിള്‍ കത്തിക്കുന്നതും, ജിയോ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോ അടുത്തിടെ പ്രചരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button