Latest NewsKeralaIndia

പിഎംഎവൈയിൽ കേന്ദ്രം നൽകിയ 932.63 കോടി മറച്ചു വെച്ച് 881 കോടിയെന്ന് തോമസ് ഐസക്ക് :ഒടുവിൽ സത്യം പുറത്ത്

പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരു മാറ്റിയതാണുപോലും ലൈഫ് മിഷൻ. ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുകയാണ് ബിജെപിക്കാർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം ധനമന്ത്രി തോമസ് ഐസക്ക് ഡിസംബർ 19 നു ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ പ്രധാനമന്ത്രി ആവാസ് യോജനയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ തെറ്റെന്നു വിവരാവകാശ രേഖ.

‘പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരു മാറ്റിയതാണുപോലും ലൈഫ് മിഷൻ. ഒരു ഉളുപ്പുമില്ലാതെ തട്ടിവിടുകയാണ് ബിജെപിക്കാർ. ഗ്രാമങ്ങളിൽ 72000 രൂപയും നഗരങ്ങളിൽ 150000 രൂപയുമാണ് കേന്ദ്ര സഹായം. ആകെ കിട്ടിയത് വെറും 881 കോടി. ആ സ്ഥാനത്ത് കേരളം ഇതേവരെ ചെലവിട്ടത് 8000 കോടി രൂപയാണ്. ഒരു വീടിനു നാം നൽകുന്നത് നാലു ലക്ഷം രൂപ. അങ്ങനെ 2,38,568 വീടും പൂർത്തിയാക്കി.’ ഇങ്ങനെയാണ് തോമസ് ഐസക്കിന്റെ പോസ്റ്റ്.

എന്നാൽ പ്രധാനമന്ത്രി ആവാസ് യോജനയിൽ കേന്ദ്രം നൽകിയത് 932.63 കോടി രൂപ കഴിഞ്ഞ 5 വർഷങ്ങൾ കൊണ്ട് നൽകിയതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. ഇതോടെ പാവപ്പെട്ടവർക്ക് വീടിനുള്ള 51 കോടി എവിടെ പോയിയെന്ന് സോഷ്യൽ മീഡിയ ചോദ്യ ശരങ്ങൾ ഉന്നയിക്കാൻ തുടങ്ങി. കേന്ദ്ര പദ്ധതികൾക്ക് നൽകുന്ന പണം പോലും യഥാവിധി ഉപയോഗിക്കുന്നില്ല എന്ന സംശയമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉന്നയിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button