News

നഴ്‌സുമായി ശാരീരികബന്ധം പുലര്‍ത്തിയെന്ന കോവിഡ് രോഗിയുടെ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

തെളിവായി തറയില്‍ അഴിഞ്ഞുകിടക്കുന്ന പിപിഇ കിറ്റും അശ്ലീല ചാറ്റുകളും, നഴ്‌സിന് സസ്‌പെന്‍ഷന്‍

ജക്കാര്‍ത്ത: നഴ്സുമായി ശാരീരികബന്ധം പുലര്‍ത്തിയെന്ന കോവിഡ് രോഗിയുടെ വെളിപ്പെടുത്തല്‍   സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തെളിവായി തറയില്‍ അഴിഞ്ഞുകിടക്കുന്ന പിപിഇ കിറ്റും അശ്ലീല ചാറ്റുകളും. ജക്കാര്‍ത്തയിലാണ് സംഭവം. ആശുപത്രി ടോയ്‌ലറ്റില്‍ കോവിഡ് രോഗിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട നഴ്സിനെ സസ്പെന്‍ഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്തോനേഷ്യയിലെ ഒരു കൊറോണ ആശുപത്രിയിലാണ് സംഭവം. സ്വവര്‍ഗാനുരാഗിയായ നഴ്‌സ്, ആശുപത്രിയിലെ ശുചിമുറിയില്‍ വച്ചാണ് കോവിഡ് രോഗിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. ജക്കാര്‍ത്തയിലെ വിസ്മ അലര്‍ട്ട് എമര്‍ജന്‍സി ആശുപത്രിയിലെ നഴ്‌സിനെതിരെയാണ് അധികൃതര്‍ നടപടി എടുത്തത്.

Read Also : പുതുവത്സരാഘോഷങ്ങളില്‍ നിയന്ത്രണമേര്‍​പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

നഴ്‌സ് ധരിച്ചിരുന്ന പിപിഇ കിറ്റ് ശുചിമുറിക്ക് പുറത്തു ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നഴ്‌സുമായി ബന്ധം പുലര്‍ത്തിയ വിവരം സ്വവര്‍ഗാനുരാഗി കൂടിയായ രോഗി ട്വിറ്ററിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദം കത്തിപ്പടര്‍ന്നത്. ഇരുവരും തമ്മിലുള്ള വാട്ട്സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടും സോഷ്യല്‍ മീഡിയയിലൂടെ രോഗി തന്നെ പ്രചരിപ്പിച്ചു. ലൂബ്രിക്കന്റുകളെക്കുറിച്ചും ഇണകളുടെ സ്വകാര്യ ഭാഗങ്ങളുടെ വലുപ്പത്തെക്കുറിച്ചും വ്യക്തമാക്കുന്ന സന്ദേശങ്ങള്‍ ഇന്തോനേഷ്യയില്‍ വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു. പോസ്റ്റ് വൈറലായ ശേഷം, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി രോഗിയും സമ്മതിച്ചു. രോഗി, നഴ്സിന്റെ പിപിഇ തറയിലുടനീളം പരന്നുകിടക്കുന്ന ഒരു ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവര്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഡീ ആക്ടിവേറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button