KeralaNattuvarthaLatest NewsNews

മുഖ്യമന്ത്രിയുടെ വാക്ക് പാലിക്കപ്പെടുമോയെന്ന് ഉറപ്പില്ല; കളക്ടറെ വിശ്വാസമെന്ന് രാജന്റെ മക്കൾ

മുഖ്യമന്ത്രിയും കടകംപള്ളിയും നൽകിയ വാഗ്ദാനങ്ങളിൽ ഉറപ്പില്ല; കളക്ടറെ മാത്രം മുഖവിലയ്‌ക്കെടുക്കുന്നുവെന്ന് രാജന്റെ മക്കൾ

നെയ്യാറ്റിൻകരയിൽ പൊലീസ് ഒഴിപ്പിക്കലിനിടെ മരണപ്പെട്ട രാജന്റെയും അമ്പിളിയുടെയും മക്കൾക്ക് സഹായവാഗ്ദാനം നൽകി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളി സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. എന്നാൽ, ഇരുവരും നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടുമോ എന്ന കാര്യത്തിൽ തങ്ങൾക്ക് ഉറപ്പില്ലെന്ന് രാജന്റെ മക്കൾ ജനം ടിവിയോട് പ്രതികരിച്ചു.

സർക്കാർ വാഗ്ദാനങ്ങൾ സ്വീകരിക്കുന്നു. പക്ഷെ, മുഖ്യമന്ത്രിയും മന്ത്രിയും നൽകിയ വാക്കുകൾ പാലിക്കപ്പെടുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. ജില്ലാ കളക്ടറുടെ വാക്കുകളെ മാത്രമാണ് മുഖവിലക്കെടുക്കുന്നതെന്നും അവർ പറയുന്നു. സർക്കാരിന്റെ വാക്ക് പാഴ് വാക്കാണെങ്കിൽ ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ വ്യക്തമാക്കി.

Also Read: തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കയ്യാങ്കളി ; തടയാനിറങ്ങിയ ഉമ്മന്‍ചാണ്ടിയുടെ കാല്‍വഴുതി

സംഭവം നടന്നത് 22- നാണ്. മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടിയാണ് രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. രാജൻ ഭൂമി കൈയേയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുമ്പ് രാജനെതിരെ കോടതി വിധി പറഞ്ഞു. കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പൊലീസ് വീട്ടിലെത്തിയപ്പോൾ കുടിയൊഴിപ്പിക്കല്‍ തടയാനായി രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജന്‍ കത്തിച്ച ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് ഇന്ന് റിപ്പോർട്ട് നൽകും. കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയിൽ അടിയന്തരമായി എന്ത് നടപടിയെടുക്കാനാവുമെന്നതിൻറെ പ്രാഥമിക റിപ്പോർട്ടാണ് നൽകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button