പത്തനംതിട്ട: മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രം ഇന്ന് തുറക്കും . വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കാനൊരുങ്ങുന്നത്. നാളെ രാവിലെ നാല് മണി മുതൽ ഭക്തർക്ക് ദർശനം നടത്താവുന്നതാണ്.
ജനുവരി 14നാണ് മകരവിളക്ക്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കു മാത്രമാണ് പ്രവേശനം. 20ന് രാവിലെ 6.30ന് നട അടയ്ക്കും. ദിവസം 5000 പേർക്കാണ് പ്രവേശനം. 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ ദർശനത്തിനായി പമ്പയിലേക്കു പോകാൻ അനുവദിക്കൂ. മകരവിളക്കിന് നിലയ്ക്കലിൽ ആന്റിജൻ പരിശോധനാ സൗകര്യം ഉണ്ടായിരിക്കില്ല
പത്തനംതിട്ട: മകരവിളക്ക് തീർഥാടനത്തിനായി ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രം ഇന്ന് തുറക്കും . വൈകിട്ട് അഞ്ച് മണിക്കാണ് നട തുറക്കാനൊരുങ്ങുന്നത്. നാളെ രാവിലെ നാല് മണി മുതൽ ഭക്തർക്ക് ദർശനം നടത്താവുന്നതാണ്.
ജനുവരി 14നാണ് മകരവിളക്ക്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കു മാത്രമാണ് പ്രവേശനം. 20ന് രാവിലെ 6.30ന് നട അടയ്ക്കും. ദിവസം 5000 പേർക്കാണ് പ്രവേശനം. 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരെ മാത്രമേ ദർശനത്തിനായി പമ്പയിലേക്കു പോകാൻ അനുവദിക്കൂ. മകരവിളക്കിന് നിലയ്ക്കലിൽ ആന്റിജൻ പരിശോധനാ സൗകര്യം ഉണ്ടായിരിക്കില്ല.
Post Your Comments