ന്യൂഡൽഹി: ഇന്ത്യയിൽ കൊറോണ വൈറസ് രോഗം സ്ത്രീകളെ അപേക്ഷിച്ച് പുരുഷൻമാരിലാണ് മാരകമായി ബാധിച്ചതെന്ന് കണക്കുകൾ വ്യക്തമാകുന്നു. രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ച 1.47 ലക്ഷം പേരിൽ 70 ശതമാനം പേരും പുരുഷൻമാരാണെന്നാണ് കണക്കുകൾ പറയുന്നു. ആകെ മരണത്തിൽ 45 ശതമാനവും 60 വയസിനു താഴെയുള്ളവരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുകയാണ്. ആകെ കൊറോണ വൈറസ് കേസുകളിൽ അറുപത്തിമൂന്ന് ശതമാനവും പുരുഷന്മാരിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 52 ശതമാനം കേസുകൾ 18-44 വയസിനിടയിലാണെങ്കിലും 11 ശതമാനം മരണങ്ങൾ മാത്രമാണ് ഈ വിഭാഗത്തിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Post Your Comments