മസ്‍കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം ബാധിച്ചുള്ള മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‍തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. 86 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ അതേസമയം ചികിത്സയിലായിരുന്ന 258 പേര്‍ രോഗമുക്തരാവുകയും ചെയ്തു.
ആകെ 1,28,719 പേര്‍ക്കാണ് ഇതുവരെ ഒമാനില്‍ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരില്‍ 1,21,614 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 1497 പേരാണ് ഇതുവരെ മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു.
Post Your Comments