തിരുവനന്തപുരം: സംസ്ഥാനം വന്‍ കടക്കെണിയിലേയ്ക്ക് നീങ്ങുന്നു. 16,000 കോടി വായ്പ എടുക്കാനാണ് തീരുമാനം. അധിക വായ്പയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ഉടന്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഈസ് ഓഫ് ഡൂയിങ് ബിസിനസ് മാനദണ്ഡങ്ങള്‍ പൂര്‍ണമായി നടപ്പാക്കി കേന്ദ്രസര്‍ക്കാരിനു രേഖകള്‍ സമര്‍പ്പിച്ചതോടെ കേരളത്തിന്റെ കടമെടുപ്പു പരിധി 2% വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഡിപ്പാര്‍ട്മെന്റ് ഫോര്‍ പ്രമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് ധനമന്ത്രാലയത്തിനു ശുപാര്‍ശ നല്കി. ഏകദേശം 2500 കോടി രൂപയോളം ഉടന്‍ അനുവദിക്കും. കേരളം ഉള്‍പ്പെടെ 7 സംസ്ഥാനങ്ങളാണ് ഇതുവരെ മാനദണ്ഡങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയത്.
Read Also : ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്ര സര്‍ക്കാര്‍
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് പുതുവര്‍ഷത്തില്‍ ആശ്വാസമേകുന്നതാണ് ഈ നടപടി. വ്യവസായവകുപ്പിന്റെ നേതൃത്വത്തില്‍ 3 മാസം കൊണ്ടാണ് ഈസ് ഓഫ് ഡൂയിങ് ബിസിനസിന്റെ ഭാഗമായുള്ള 182 മാനദണ്ഡങ്ങള്‍ നടപ്പാക്കിയത്. ജില്ലാതലത്തില്‍ വ്യവസായ സംരംഭങ്ങള്‍ക്ക് അതിവേഗ അനുമതി ഉറപ്പാക്കുക, വ്യവസായങ്ങളുടെ അനുമതി പുതുക്കാന്‍ ഓട്ടമാറ്റിക് സൗകര്യമൊരുക്കുക, കേന്ദ്രീകൃത പരിശോധനാ സംവിധാനം നടപ്പാക്കുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയത
Post Your Comments