ന്യൂഡല്‍ഹി : ഇന്ത്യയില്‍ ഓക്സ്ഫോര്‍ഡ് വാക്സിനായ കൊവിഷീല്‍ഡിന് അടിയന്തര ഉപയോഗ അനുമതി നല്‍കണം എന്ന സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കുന്നതിനുളള വിദഗ്ധ സമിതി യോഗം ഇന്ന് ഉടന്‍ ചേരും. കൊവിഡ് വാക്‌സിന്‍ അനുമതിക്കായി യോഗം ചേരുന്നതില്‍ സന്തോഷമുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അഡാര്‍ പൂനവാല പറഞ്ഞു.
ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനെക്കയും ചേര്‍ന്നാണ് കൊവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. വാക്സിന് ഇന്ത്യയില്‍ ഉടനെ അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. കൊവിഷീല്‍ഡ് വാക്സിന് കഴിഞ്ഞ മാസം ഇന്ത്യയില്‍ നടന്ന അവസാനഘട്ട പരീക്ഷണങ്ങളില്‍ മികച്ച ഫലമാണ് ലഭിച്ചത്.
പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനുളള പൂര്‍ണ അനുമതി ഫെബ്രുവരി – മാര്‍ച്ച് മാസത്തിലാകും ലഭിക്കുക. അതിന് മുന്‍പ് അടിയന്തര ഉപയോഗത്തിനുളള അനുമതിയ്ക്കാണ് ഇപ്പോള്‍ അനുമതി തേടിയിരിക്കുന്നത്. അഞ്ച് കോടി ഡോസ് വാക്സിന്‍ ഇതുവരെ നിര്‍മ്മിച്ചതായി സെറം അധികൃതര്‍ അറിയിച്ചു.
Post Your Comments