Latest NewsNewsIndia

പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ് എടുത്തു

ബംഗളൂരു : തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ച് എസ്ഡിപിഐ പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്തു. ഉച്ചയോടെയാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഫലങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ കൊടികളുമായി പ്രവർത്തകർ വോട്ടെണ്ണൽ കേന്ദ്രത്തിന് മുൻപിൽ പ്രകടനം നടത്തുകയായിരുന്നു. ഇതിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.

Read Also : കേരളത്തിൽ അന്യസംസ്ഥാന ലോട്ടറിക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കാരിന് തിരിച്ചടി 

സാമൂഹിക മാദ്ധ്യമങ്ങൾ വഴി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ എസ്ഡിപിഐ പ്രവർത്തകർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കർണ്ണാടക പോലീസ് സൂപ്രണ്ട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button