ബംഗളൂരു : രാജ്യത്ത് അതിതീവ്ര വൈറസ് ബാധിതരുടെ എണ്ണം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. യു.കെയില്‍ നിന്ന് തിരിച്ചു വന്ന രണ്ടുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച വൈറസ് റിപ്പോര്‍ട്ട് ചെയ്തതോടെ വസന്ത്പുരയിലെ അപ്പാര്‍ട്ട്‌മെന്റ് സീല്‍ ചെയ്തു. ‘ഹോം ക്വാറന്റീന്‍, ഞങ്ങളെ ഇപ്പോള്‍ സന്ദര്‍ശിക്കരുത്’ -എന്ന ബോര്‍ഡും അപ്പാര്‍ട്ട്‌മെന്റിന് മുന്നില്‍ തൂക്കിയിട്ടുണ്ട്. ഡിസംബര്‍ 19-ന് ബ്രിട്ടനില്‍ നിന്ന് എത്തിയ 35 വയസ്സുകാരിക്കും മകള്‍ക്കുമാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്.
ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടേയും മകളുടേയും കോവിഡ് പരിശോധനാ ഫലം പുറത്തു വന്നത്. തുടര്‍ന്നാണ് അപ്പാര്‍ട്ട്‌മെന്റ് സീല്‍ ചെയ്തത്. 15 ഫ്‌ളാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ 100 മീറ്റര്‍ അകലെ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. എത്ര ദിവസത്തേക്കായിരിക്കും അപ്പാര്‍ട്ട്‌മെന്റിലെ ആളുകള്‍ ക്വാറന്റീനില്‍ കഴിയേണ്ടതെന്ന് ബൃഹദ് ബംഗളൂരു മഹാനഗര പാലികെ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
അധികൃതരും പൊലീസും എത്തി അപ്പാര്‍ട്ട്‌മെന്റിലെ 37 പേരെയും അവിടെ നിന്നും മാറ്റാന്‍ ശ്രമിച്ചത് ചെറിയ തര്‍ക്കത്തിന് ഇടയാക്കി. എല്ലാവരുടേയും ഫലം നെഗറ്റീവായതിനാല്‍ ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതില്ലെന്നാണ് താമസക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇവര്‍ സെക്കന്ററി കോണ്‍ടാക്ട് ആയതിനാല്‍ ക്വാറന്റീനില്‍ പ്രവേശിക്കണമെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇതോടെയാണ് അധികൃതരും താമസക്കാരും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്.
Post Your Comments