മുംബൈ: അന്ധേരിയിൽ യുവാവിനെ വെടിവെച്ച 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. താനിഷ്ടപ്പെട്ട പെണ്‍കുട്ടിയെ സ്വന്തമാക്കാനാണ് ഇയാൾ പെണ്‍കുട്ടിയുടെ കാമുകനായ യുവാവിനെ വെടിവെച്ചിരിക്കുന്നത്. യുവാവ് താമസിക്കുന്ന വീടിനടുത്ത് ബൈക്കിലെത്തി കാത്തിരുന്നതിനു ശേഷം യുവാവ് വീടിന് പുറത്തിറങ്ങിയ ഉടനെ അല്‍ത്താഫ് വെടിയുതിര്‍ക്കുകയായിരുന്നു ഉണ്ടായത്. പ്രതിയെ നാട്ടുകാർ പിടികൂടി ഉടൻ തന്നെ പോലീസിൽ ഏൽപ്പിക്കുകയുണ്ടായി. വെടിയേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ പരാതിയില്‍ പൊലീസ് പ്രതിക്കെതിരെ കൊലപാതക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Post Your Comments